കണ്ണുകള്‍ക്ക് താഴെ തടിപ്പും ചുളിവുമുണ്ടോ..ദാ ഇതൊന്നു പരീക്ഷിക്കൂ
പലരെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണുകള്‍ക്ക് താഴെയായി വരുന്ന തടിപ്പും ചുളിവുകളും. പ്രായമാകുന്തോറും ഇത് കൂടുതല്‍ പ്രകടമാകും. എന്നാല്‍ ഒരല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.
ഉറക്കക്കുറവ്, പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, കണ്ണുകള്‍ക്ക്, കണ്ണുകള്‍ക്ക് അധിക സ്‌ട്രെയിന്‍, മദ്യപാനം തുടങ്ങി പല ഘടകങ്ങള്‍ കൊണ്ട് കണ്ണിന് താഴെ തടിപ്പും ചുളിവുകളും വളരെ നേരത്തെ പ്രത്യക്ഷപ്പെടും. വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുന്നതും അധികം വെയിലേല്‍ക്കുന്നതുമെല്ലാം ഇതിന് കാരണമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന ചില പൊടിക്കൈകള്‍ നോക്കാം
രണ്ട് സ്പൂണ്‍ വെള്ളരിക്ക നീരും ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അരസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കുക. നന്നായി തണുക്കുമ്പോള്‍ ഇത് വിരലുകൊണ്ടെടുത്ത് കണ്ണിന് താഴെയായി പുരട്ടാം. ഒപ്പം വിരല്‍ത്തുമ്പു കൊണ്ട് കണ്ണിന് ചുറ്റും മൃദുവായി മസാജ് ചെയ്തുകൊടുക്കയും വേണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് ദിവസവും ഇങ്ങനെ ചെയ്യുന്നത് പതിവാക്കിയാല്‍ ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാം.
അതുപോലെ തന്നെ നന്നായി ഉറങ്ങുക എന്നതും നല്ല ഒരു പരിഹാരമാര്‍ഗമാണ്. വേണ്ടത്ര വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്